ഏകാകിയായി..

ഏകാകിയായി.. വേഴാമ്പലേ നീ, തേടീ.. തീരങ്ങളോ... ആകാശമോ... താഴ്വാരമോ.... ???

എങ്ങോ മറഞ്ഞൊരു പൂക്കാലം.....മണ്ണില്‍ മറന്നൊരു മന്ദാരം...

മായും നദിയുടെ ഓര്‍മ്മ പോല്‍... ഈ വേനല്‍ മലരിലെ പാഴുകള്‍...

ഇനി നോവിന്‍ മറുകര മായാനിലവറ തേടും നിനവുകളെ... പോരൂ...

പുതിയൊരു പകലിന്‍ വെണ്‍ തൂവല്‍ വിതറൂ ജനലരികില്‍  ...

ഈ വനവീഥികളില്‍, ഇരുളിന്‍ ദാഹമിതാളുമ്പോള്‍ ...

ഓര്‍മ്മകളായ്‌ മനസ്സില്‍, നിറയെ തിരുമൊരി വിരിയുമ്പോള്‍...

മറവികളോടും വെണ്ണേറില്‍...കനലുകള്‍ തേടും രാവിന്‍ വിരലുകളെ തഴുകൂ....

തഴുകൂ പകലൊളി നീ...

കാടുകള്‍ പൂത്തുലയും മദമായ്‌ ചിറകുകളുണരുമ്പോള്‍ ...

ആഴക്കടലാളും ഉടലിന്‍ തിരകലിരമ്പുമ്പോള്‍ ...

നിഴല്‍ മഷിയാലെ സന്ധ്യേ നീ ഇരുള്‍ വഴി തേടും രാവായ്‌,

പകലൊളിയായ്‌ എഴുതീ......എഴുതിയതാ മൌനം.... ഏകാകിയായ് അകലെ....

എങ്ങോ മറഞ്ഞൊരു പൂക്കാലം.....മണ്ണില്‍ മറന്നൊരു മന്ദാരം....

ഏകാകിയായി.. വേഴാമ്പലേ നീ, തേടീ.. തീരങ്ങളോ... ആകാശമോ... താഴ്വാരമോ.... ???

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ekaakiyaayi

Additional Info

Year: 
2016

അനുബന്ധവർത്തമാനം