പ്രണയമന്ത്ര തുടിയുണർത്താൻ

പ്രണയമന്ത്ര തുടിയുണർത്താൻ വന്നു നീ
പിൻനിലാവിൻ സ്നേഹലയമായ് മാറി നീ
ചന്ദ്രലേഖേ നിന്റെ ജാലം
കിനാവിൻ സ്വർണരേഖകളായ്
എഴുതാം ഞാൻ എഴുതാം ഞാൻ... (പ്രണയമന്ത്ര)

രാസകേളീയാമമായീ
വൃന്ദാവനമാകെയുണരും വേളയായ് ( രാസകേളീ)
സ്വരതംഗിണിയിൽ പൊൻപദാവലിയിൽ
പ്രേമമോഹനലീലയിൽ മുഴുകാൻ പോരൂ...
നടനം നടനം നൃത്തമധുരനട
പകരുമമൃതകലിക ജതികളിൽ
ആടാം...നൃത്തമാടാം...  (പ്രണയമന്ത്ര)

തകധിമി തക തകധിമി തകജണു താ
തകധിമി തക തകധിമി തകജണു താ
തകധിമി തക തകധിമി തക
തകധിമി  തകധിമി  തകധിമി  തകധിമി
തതധീം തധീം കിണതോം താ
തതധീം തധീം കിണതോം താ
തതധീം തധീം കിണതോം താ

എന്റെ ജന്മം ധന്യമാകാൻ
വസന്തം പൂ വിടർത്തിയ വേളയിൽ  (എന്റെ)
മാഞ്ഞു പോവരുതേ മഞ്ജു പൗരുഷമേ
ജീവതന്ത്രികൾ മീട്ടി ഞാൻ പാടാം... പോരൂ...
പ്രണയം കവിയും സുലളിതമൊരു
കവിതയൊഴുകും അമരജതികളിതിൽ
ആടൂ...പ്രിയതോഴീ...   (പ്രണയമന്ത്ര)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pranayamanthra thudiyunarthan

Additional Info

Year: 
1992

അനുബന്ധവർത്തമാനം