തപ്പും കൊട്ടട തപ്പാണി

തപ്പും കൊട്ടട തപ്പാണി
തപ്പിലടിക്കണ ചെപ്പാണി
കെട്ടു മുറുക്കടാ പാട്ടാളീ
കെട്ടു മുറുക്കടാ പാട്ടാളീ

അങ്ങേലെ കുന്നത്ത് കുന്നൂമ്മേ കോലോത്ത്
കോലോത്തെ കാവിലും കാവിലെ മേലോത്തും
ശീവേലി ചന്തയ്ക്കു തട്ടു നിരത്താൻ നേരമായീ നേരമായീ (തപ്പം കൊട്ടെടാ)

കോലമെടുത്താലും തേവരെയേറ്റാലും
ആനയ്ക്കു പട്ട പനമ്പട്ട
ആനയ്ക്കു പട്ട പനമ്പട്ട
കോലിട്ടലച്ചാലും കോലിട്ടടിച്ചാലും
ചെണ്ടക്കിടം വലം താളവട്ടം
ചെണ്ടക്കിടം വലം താളവട്ടം
കോഴിക്കോട്ടായാലും കൊയിലാണ്ടീലായാലും
കൊച്ചിയിലായാലും കൊല്ലത്തു പോയാലും
ആനയ്ക്കും ചെണ്ടയ്ക്കുമെന്തു ഭേദം
ആനയ്ക്കും ചെണ്ടയ്ക്കുമെന്തു ഭേദം (തപ്പം കൊട്ടെടാ)

അമ്പലമാണേലും പെരുനാളാണേലും
ഉൽസവച്ചന്തയ്ക്ക് പത്തു നാള്
ഉൽസവച്ചന്തയ്ക്ക് പത്തു നാള്
കത്തിയെരിഞ്ഞാലും കെട്ടിമറഞ്ഞാലും
ചാത്തനു കുമ്പിളിൽ കാടിവെള്ളം
ചാത്തനു കുമ്പിളിൽ കാടിവെള്ളം
കാരന്തൂരായാലും മണിയന്നൂരായാലും
പാലക്കാട്ടായാലും പാലായിലായാലും
ചന്തക്കും ചാത്തനുമെന്തു ചേതം
ചന്തക്കും ചാത്തനുമെന്തു ചേതം  (തപ്പം കൊട്ടെടാ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thappum kotteda thappaani

Additional Info

Year: 
1997

അനുബന്ധവർത്തമാനം