ചെമ്പകവല്ലികളിൽ തുളൂമ്പിയ

ചെമ്പകവല്ലികളിൽ തുളൂമ്പിയ ചന്ദന മാമഴയിൽ
എന്തിനു വെറുതേ നനയുവതിന്നീ തങ്കനിലാവഴകേ
ചന്ദ്രനദിക്കരയിൽ തിളങ്ങണ പൊൻപിറയെപ്പോലെ
എന്തിനു നീയിന്നങ്ങനെയിങ്ങനെ മിന്നി മിനുങ്ങുന്നേൻ
പൂമരത്തണലിൽ തെന്നൽ പല്ലവി കേട്ടിട്ടോ
രാമുകിൽച്ചെരുവിൽ ശവ്വാൽക്കിളികൾ ചിലച്ചിട്ടോ
മണലാഴിത്തരിയിൽ വിരിയണ സ്വർണ്ണം കണ്ടിട്ടോ  (ചെമ്പകവല്ലികളിൽ ) 

വെണ്ണക്കല്‍പ്പടവിൽ മിനുങ്ങണ മംഗള ചന്ദ്രികയിൽ
ചെണ്ടുമലർ വണ്ടുകളെ കണ്ടതില്ലെന്നോ
ആമ്പൽക്കാവുകളിൽ തുളിക്കണ അല്ലിയിളം കുളിരിൽ
പണ്ടിതിലേ പോയവരൊന്നും മിണ്ടിയില്ലെന്നോ
നറുതെന്നൽ നന്തുണിയിൽ നന്മകൾ മീട്ടി
അരയാലില കളിയൂഞ്ഞാലിൽ ഓർമ്മകൾ പാടി
അന്തിയ്ക്കാലവട്ട ചേലിലാടാം ആലോലം
നഗുമോ ഓ മു ഗനലേ നീനാജാലീ തെലിസീ..
സുനുനു സുനുനു സുനുനു സുനുനു..  (ചെമ്പകവല്ലികളിൽ) 

കള്ളക്കൗമാരം അലക്കിയ വെള്ളിവെയില്‍പ്പുഴയിൽ
ഇന്നലെകൾ നീന്തി വരും ചേലു കണ്ടെന്നോ
ചെല്ലത്താമ്പാളം ഒരുക്കിയ ചില്ലു കിനാവനിയിൽ
ഇത്തിരി നാൾ ഒത്തുണരാൻ കാത്തിരുന്നെന്നോ
നാടോടി പൂങ്കുയിലേ ഇക്കരെയാണോ
മനമാകെയും നിറനാണ്യങ്ങൾ തേടുകയല്ലോ
തങ്കത്താമരക്കിളി ആടുന്നേ ഓലോലം   (ചെമ്പകവല്ലികളിൽ) 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Chembakavallikalil

Additional Info

Year: 
2011
Orchestra: 
ഗിറ്റാർ

അനുബന്ധവർത്തമാനം