മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ

മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ
മുഖ മൊട്ടു തളര്‍ന്നാലെന്തോമനേ നിന്റെ മനം മാത്രം വാഴ്കരുതെന്നൊമനേ

മുഖ മൊട്ടു തളര്‍ന്നാലെന്തോമനേ നിന്റെ മനം മാത്രം വാഴ്കരുതെന്നൊമനേ മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ

കങ്കണമുടഞ്ഞാലെന്തോമനേ നിന്റെ കൊഞ്ചലിൻ വള കിലുക്കം പോരുമേ
കുണുങ്ങുന്ന കൊലുസെന്തിനോമനേ നിന്റെ പരിഭവക്കിണുക്കങ്ങൾ പോരുമേ

മുടിപ്പൂക്കള്‍ വാടിയാലെന്തോമനെ നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ

കനകത്തിൻ ഭാരമെന്തിനോമനേ എന്റെ പ്രണയം നിന്നാഭരണമല്ലയോ
നിലക്കാത്ത ധനമെന്തിനോമനേ നിന്റെ മടിയിലെൻ കണ്മണികൾ ഇല്ലയോ