ഇളനീരിൻ തേൻകുടമുണ്ടേ
Music:
Lyricist:
Singer:
Film/album:
ഗാനശാഖ:
No votes yet
ഇളനീരിൻ തേൻകുടമുണ്ടേ
ഇള വെയിലിൻ പൊൻ നിറമുണ്ടേ
തെളിനീരിൽ താമരയല്ലികൾ ആടും
പൂവണി കണി കണ്ടേ (ഇളനീരിൻ..)
ഇളമാവിൽ തെന്നലും ഉണ്ടേ
ഇരു കൈയ്യിൽ വിശറികളുണ്ടെ
പുതു കതിരാട്ട കളിയാട്ട ചേലുണ്ടേ
(ഇളനീരിൻ..)
കാൽത്തള തൻ കിങ്ങിണിനാദം കൊഞ്ചി വരുന്നുണ്ടേ
കുഞ്ഞോടക്കുഴലു വിളിച്ചവൻ ഇന്നരികേയുണ്ടേ (2)
ഒരു കൊന്നപ്പൂങ്കുല കൊണ്ടേ അവനോടി നടപ്പുണ്ടേ (2)
തിരുമുടി തൻ പീലിത്തുമ്പിൽ മയിലാട്ടം കണ്ടേ
(ഇളനീരിൻ..)
സ്നേഹത്തിൻ പാൽക്കടലെങ്ങും തിര ഞൊറിയുന്നുണ്ടേ
നറുവെണ്ണ തുണ്ടുകൾ താനെ ഊറിവരുന്നുണ്ടേ (2)
ഒരു കള്ളപ്പുഞ്ചിരിയോടെ നിറ നെയ് കവരുന്നുണ്ടേ (2)
ഇടനെഞ്ചിൽ തളികയിൽ നിറയെ പാല്‍പ്പായസമുണ്ടേ
(ഇളനീരിൻ..)