മല്ലിക പൂ‌ങ്കൊടിയേ

മല്ലിക പൂ‌ങ്കൊടിയേ എന്റെ ചെമ്പക പൂന്തളിരേ

ചുടുവേനലിൻ മുറ്റത്ത് താനേ പെയ്ത പൂങ്കുളിരേ

മയങ്ങൂ നീ സഖീ മതിയാവോളമെൻ

മനസ്സിൽ നീ മയങ്ങൂ മാൻ‌മിഴിയേ

കനവായ് നിന്നരികിൽ ഞാനില്ലേ (2)



അറിയാതേതോ രാവിൻ നീലനിലാവുപോൽ

മിഴിവോടെന്നുയിരിൽ വന്നവളേ

ഇരുളിൻ തീരങ്ങളിൽ ഈ വഴിത്താരയിൽ

മൊഴിയും മൌനവുമായ് നിന്നവളേ

മിഴിനിറയുന്നൊരീ മോഹവുമായി ഞാൻ

മറുമൊഴി കേൾപ്പതിനായ് കാത്തിരിക്കാം

മയങ്ങൂ നീ സഖീ മതിയാവോളമെൻ

മനസ്സിൽ നീ മയങ്ങൂ മാൻ‌മിഴിയേ

കനവായ് നിന്നരികിൽ ഞാനില്ലേ



പാലപ്പൂ മണം പെയ്യും പാർ‌വ്വണസന്ധ്യയിൽ

നാഗസുഗന്ധിയായ് അണഞ്ഞവളേ

പാതി തുറന്നൊരെൻ പൂമുഖവാതിലിൽ

ഹേമവസന്തമായ് പൂത്തവളേ

ഇളനീർ ചന്ദ്രികാശയ്യയിലിന്നു ഞാൻ

പനിനീർ മലർവിരിയായ് കാത്തിരിക്കാം



മല്ലിക പൂ‌ങ്കൊടിയേ എന്റെ ചെമ്പക പൂന്തളിരേ

ചുടുവേനലിൻ മുറ്റത്ത് താനേ പെയ്ത പൂങ്കുളിരേ

മയങ്ങൂ നീ സഖീ മതിയാവോളമെൻ

മനസ്സിൽ നീ മയങ്ങൂ മാൻ‌മിഴിയേ

കനവായ് നിന്നരികിൽ ഞാനില്ലേ (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mallika Poonkodiye

Additional Info

അനുബന്ധവർത്തമാനം