കരുണാ വാരിധേ

കരുണാ വാരിധേ..., ദുഃഖ-

ക്കടലേഴും താണ്ടി നിൻ തിരുമുൻപിലെത്തുമ്പോൾ

കണ്ണു തുറക്കേണമേ

നേരുകളേതെന്നറിയാത്തൊരെന്നെയും

നേർവഴി കാട്ടേണമേ, എന്നും

നീ തുണയാകേണമേ

 

പലപലജന്മമമണിഞ്ഞു വലഞ്ഞൊരു

പതിരുകണക്കീ മണ്ണിൽ

അജ്ഞാതവാസത്തിൻ കഥയൊന്നുമോർക്കാതെ

കണ്ടു ചിരിച്ചെത്ര ഞാൻ, പിന്നെ

നൊന്തു കരഞ്ഞെത്ര ഞാൻ

വലഞ്ഞു പോയി അയ്യോ തളർന്നു പോയി

ഭീമമീഗാത്രവും വിറച്ചുപോയി

 

പലപലകഥയാടിപ്പൊയ്മുഖമഴിഞ്ഞൊരു

പാവയായ് വീണടിയുമ്പോൾ

തൃപ്പുലിയൂരിൻ തിടമ്പേ നീയല്ലാതെ

ആരുണ്ടെനിക്കാശ്രയം, ശൗരേ

ആരേകുമന്ത്യോദകം

ഉറക്കമാണോ അതോ നടിക്കയാണോ

ഉള്ളിൽ ചിരിച്ചുനീ രസിക്കയാണോ