എരുമേലിൽ പേട്ട

എരുമേലിൽ പേട്ടതുള്ളി

ഇരുമുടിതൻ പുണ്യമേന്തി

കരിമലതൻ കാടുതാണ്ടി വരുന്നേൻ, അയ്യപ്പാ

പമ്പയിൽ കുളിച്ചു കേറി

പതിനെട്ടാമ്പടികളേറി

സന്നിധിയിൽ വന്നു നിന്നെ തൊഴുന്നേൻ

മാലയിട്ടോരേ കടുംവ്രതമെടുത്തോരേ (2)

മണ്ഡലകാലമായില്ലേ, മണികണ്ഠനിതുൽസവമല്ലേകാണാൻ വരുവോർക്കു കണ്ണിന്നുമോദമേകും

അയ്യപ്പാ സ്വാമിയയ്യപ്പാ

കണ്ടുമടങ്ങുവോർക്കു കരളിന്നു ശാന്തിയാകും

അയ്യപ്പാ സ്വാമീ അയ്യപ്പാ

പന്തളത്തുദിച്ചൊരുത്രതാരമല്ലേ, നീ

പാണ്ഡ്യനാടടച്ചുവാഴുമീശനല്ലേ

[തിന്തകത്തോം തിത്തോം തിത്തോം

തിന്തകത്തോം തിത്തോം തിത്തോം

തിന്തകത്തോം തിന്തകത്തോം

തിന്തക തിന്തകത്തോം]പാർവ്വതിയമ്മ മുലപ്പാലുതന്നു പോറ്റിയോരെ-

ന്നയ്യപ്പാ സ്വാമി അയ്യപ്പാ

പാരുകളെല്ലാമേ പാലിച്ചുവാഴും സ്വാമി

അയ്യപ്പാ സ്വാമി അയ്യപ്പാ

വൻപുലിപ്പുറത്തുവന്ന വീരനല്ലേ, നീ

വമ്പൊടുക്കിടുന്ന മാരവൈരിയല്ലേ

[തിന്തകത്തോം തിത്തോം തിത്തോം

തിന്തകത്തോം തിത്തോം തിത്തോം

തിന്തകത്തോം തിന്തകത്തോം

തിന്തക തിന്തകത്തോം]