അയ്യപ്പ ശരണം

അയ്യപ്പ ശരണം അയ്യപ്പ ശരണം

അഖിലാണ്ഡമണ്ഡലാധീശം പ്രണാം

സൌഭാഗ്യതാരം സത്യസ്വരൂപം

ശ്രീശൈലവാസം മനസാ സ്മരാമിശബരിമല വാഴും അയ്യപ്പപാദം

അകമഴിഞ്ഞോർത്താൽ ആവഴിനിനച്ചാൽ

വേണമോ ഭൂവിൽ പാപനാശാർത്ഥം

ശിവപൂജ വേറേ ഹരിപൂജ വേറേമണ്ണിലിതുപോലിതരമെങ്ങുകാന്താരം

കണ്ണുകളിലുണ്മയുണർവാർന്നതിരിനാളം

എണ്ണുകിലൊടുങ്ങീടുവതില്ല പുരുഷാരം

വിണ്ണവരുമെത്തിയടിവീഴുമണിപീഠം

അയ്യപ്പപാദം അനവദ്യപാദം

സുരഭിലാരാമം സുരസന്നിധാനംമോഹഭയലോഭമദതാപദുരരോഗം

കാമവിനയാധിമരണാദിദുരിതോഘം

പൊൻപടികടക്കുകിലൊടുങ്ങിവടിവാർക്കും

പൊന്മലയമർന്നമരുമയ്യനരുളീടും

ആശരണമന്ത്രം അദ്വൈതമന്ത്രം

അശരണാധാരം ആനന്ദസാരം