മൗനം രാഗം മനസ്സോ വാചാലം

മൗനം രാഗം മനസ്സോ വാചാലം
ഈ ശ്യാമനിമിഷങ്ങളിൽ
വിടതരൂ സായനോരാ
(മൗനം രാഗം...)

സിന്ദൂരവാനം കാർമുകിൽ മൂടി
ഏകാന്തവീഥിയിൽ കേഴുന്നു മൂകമായ്‌ (2)
കൊഴിയും കിനാക്കളുമായ്‌ 
ഇവിടെ ഇനി പിരിയാം
(മൗനം രാഗം...)

ഈ നീലരാവും ഈറൻനിലാവും
ഓർമ്മകൾ മാത്രമായ്‌ മായുന്നു ദൂരവേ (2)
മൂകനുരാഗവുമായ്‌ ഇവിടെ ഇനി പിരിയാം
മൗനം രാഗം മനസ്സോ വാചാലം
ഈ ശ്യാമനിമിഷങ്ങളിൽ
വിടതരൂ സായനോരാ

സായനോരാ സായനോരാ സായനോരാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mounam ragam

Additional Info

അനുബന്ധവർത്തമാനം