പാഠമൊന്നു പട്ടാളം

പാഠമൊന്നു പട്ടാളം ചിട്ടയായിട്ടൊരഭ്യാസം
കാലത്തെ ലെഫ്റ്റും റൈറ്റും വ്യായാമങ്ങൾ
ടൈം ടേബിൾ വെച്ചോണം വേലത്തരങ്ങൾ നിർത്തേണം
അരുതേ വെറുതേ പൊല്ലാപ്പൊന്നും വേണ്ടേ വേണ്ട
(പാഠം ഒന്നു...)

ചൊടിയും ചുണയും ചെറുപ്പം മുതലേ തന്നെ വേണം
കൊടുക്കൽ വാങ്ങൽ അതിലും കണക്കും കണിശോം വേണം
വെച്ചടി വെച്ചടി കേറ്റം കൊച്ചിലത്തെ പെരുമാറ്റം
ചൊട്ട ശീലം ചുടലയോളം പിള്ളാരേ ഹോയ് കേട്ടോ
പാഠം രണ്ട് ചങ്ങാത്തം പോയതൊക്കെയും പോഴത്തം
ഹൃദയം ഡും ഡും കൊട്ടുമ്പൊഴും
വ്യാജയിൽ ചെണ്ടല്ലേ ഏടാകൂടങ്ങൾ ചെയ്യല്ലേ
എനിക്കും നിനക്കും ബലം തുച്ഛം ഗുണം മെച്ചം

അടുക്കും മിടുക്കും മനുഷ്യൻ പിറക്കുമ്പോഴേ വേണം
അടിച്ചാ തിരിച്ചും കൊടുത്തോ അതിലും വിവരം വേണം
ഉച്ചക്കിറുക്കന്മാരായാൽ അച്ഛന്റെ ഗൗരവം വപോകും
ഓർമ്മ  വേണ്മ ഒരുമ വേണം പിള്ളാരേ ഹോയ് കേട്ടോ
പാഠം മൂന്നു വിജ്ഞാനം അറിവിന്നക്ഷരകൊട്ടാരം
പഠിപ്പിൽ ബി എ ,എം എ പാസ്സാകുമ്പോൾ
ജാതകം ചേരുമ്പോൾ പെണ്ണും പിടക്കോഴീമാകുമ്പം
കരുത് കരുത് നിങ്ങൾ ഒന്നു നിങ്ങൾക്കൊന്ന്
പാഠമൊന്നു പട്ടാളം
പാഠം രണ്ട് ചങ്ങാത്തം
പാഠം മൂന്നു വിജ്ഞാനം  ഉം..ഉം..ഉം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Padam Onnu

Additional Info

അനുബന്ധവർത്തമാനം