പറയാതാരോ

പറയാതാരോ കഥ പറയാതാരോ തെളി
മാനത്തിന്‍ കീഴെ നമ്മെക്കൊണ്ടാരോ
കോലം കെട്ടിചാട്ടും പാവക്കൂത്താണീ ജീവിതം (പറയാതാരോ)

ഈ ഉടലേതോ കാണാനൂലില്‍ കെട്ടും
ആ ചരടൊപ്പം നമ്മള്‍ താളം തുള്ളും
ഇടയ്ക്ക് നൂല്‍ പിണഞ്ഞാലും കുഴഞ്ഞു വേദിയില്‍ വീണെന്നാലും
തിരശ്ശീല മറയ്ക്കാതെ.. ഓഓഓഓ....ഓഓഹോയ്.. ഒരു ഞൊടിവില്‍ കളി തുടരും
ഓഓഹോയ്..ഉയിരുകളുടെ പിരിയുളിയും. (പറയാതാരോ)

ഈ കഥയാടാന്‍ വയ്യാതുഴലും നേരേ
ആടുകയല്ലാതില്ലാ വഴിയും വേറേ
നടിച്ചു നാം മടുത്താലും നിറഞ്ഞു കണ്ണിനിയൊട്ടെന്നാലും
മനസ്സു തീപിടിച്ചാലും... ഓഓഓഓ....ഓഓഹോയ്.. തുടരണമീ ഇതുവരെയും.
ഓഓഹോയ്..അഴലുകളുടെ കഥയിനിയും. (പറയാതാരോ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Parayaathaaro

Additional Info

Year: 
2010

അനുബന്ധവർത്തമാനം