അലകടലിൻ

അലകടലിൻ അലകളിൽ ഒഴുകിയ സുഖ നിമിഷം
പ്രണയ മധു പകരുമൊരസുലഭ രതി നിമിഷം
മധുരോദാരമായ് ഇളനീർ തെന്നലിൽ
തിരയും തീരവും പുളകം ചാർത്തുമീ നിമിഷം
(അലകടലിൻ..)

ഏകാന്ത മധുര യാമിനികളേ നീഹാര നിമിഷം
സിന്ദൂര തരളമാലിനികളേ സ്വർലോക നിമിഷം
സ്വരമർമരങ്ങളേ മൃദുഗാനമായ് വരൂ
നിറമാലചന്ദ്രികേ നീഹാരമായ് വരൂ
സ്വർണ്ണ നൂപുരം ചാർത്തും ഓർമ്മയിൽ
നിൻ വിലാസനടയുടെ അമൃത നിമിഷം
(അലകടലിൻ..)

നീ എന്റെ ഹൃദയ ചന്ദ്രികയിലെ താരാട്ടിൽ ഒഴുകി
നീ എന്റെ ലളിത മന്ദമീരേ മുകിൽ മാല തഴുകി
അനുരാഗമാണു നീ പ്രിയ ഗീതമാണു നീ
എൻ രാഗസന്ധ്യകൾ നിൻ സ്വന്തം ആക്കി നീ
സ്വപ്ന മന്ദിരം തന്നിൽ വന്നു നീ
പൊൻ തരംഗ പദ ജതിയിൽ നടനമാടി
(അലകടലിൻ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Alakadalin

Additional Info

Year: 
2005

അനുബന്ധവർത്തമാനം