ഭാരതനാടിൻ മാനം കാക്കും

ഭാരതനാടിൻ മാനം കാക്കും ധീരജവാന്മാരേ
ജനകോടികളെ നാമായ് മാറ്റിയ ജന്മഗൃഹത്തിന്നുടമകളേ (2)

പ്രഭാത കുങ്കുമമെടുത്ത് നെറ്റിയിലണിഞ്ഞ രക്തക്കുറികളുമായ്
പുതിയൊരുഷസ്സിൻ തേരൊലി കേട്ടിട്ടുണർന്നെണീക്കൂ നിങ്ങൾ
ഭാരതനാടിൻ മാനം കാക്കും ധീരജവാന്മാരേ
ജനകോടികളെ നാമായ് മാറ്റിയ ജന്മഗൃഹത്തിന്നുടമകളേ 

നിങ്ങൾ നടക്കും കാല്‍പ്പാടുകളിൽ കർമ്മത്തിന്റെ ചുവട്ടടിയിൽ
ഗംഗായമുനാ പ്രവാഹ സംഗമ സമതലഭൂമികളിൽ (2)
സ്വാതന്ത്ര്യത്തിൻ സുവർണ്ണമല്ലികൾ സുഗന്ധപുഷ്പം വിതറട്ടെ
രണാങ്കണങ്ങളിൽ അവയുടെ ഗന്ധം നിങ്ങളെ വാരിപ്പൊതിയട്ടെ
ഭാരതനാടിൻ മാനം കാക്കും ധീരജവാന്മാരേ
ജനകോടികളെ നാമായ് മാറ്റിയ ജന്മഗൃഹത്തിന്നുടമകളേ 

ചീറിപ്പായും വെടിയുണ്ടകളെ ചിത്രത്തുമ്പികളാക്കൂ
അലറി നടക്കും ടാങ്കുകളെല്ലാം പുഷ്പത്തേരുകളാക്കൂ
കാലത്തിൻ ചിറകൊച്ചയുണർത്തും നാദം കാഹളമാക്കൂ
അടർക്കളങ്ങളിൽ അവയുടെ ശബ്ദം ആവേശങ്ങൾ പകരട്ടെ
ഭാരതനാടിൻ മാനം കാക്കും ധീരജവാന്മാരേ
ജനകോടികളെ നാമായ് മാറ്റിയ ജന്മഗൃഹത്തിന്നുടമകളേ
ധീരജവാന്മാരെ......
ധീരജവാന്മാരെ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Bharathanaadin maanam

Additional Info

അനുബന്ധവർത്തമാനം