അനുരാഗപ്പൂമണം

അനുരാഗപ്പൂമണം വാരി വിതറിയെന്റെ
ആത്മാവിൽ കുളിരു പകർന്നവളേ
ആ മടിത്തട്ടിലൊന്നു തല ചായ്ച്ചുറങ്ങുവാൻ
എന്നെ ദേവീ അനുവദിക്കൂ
(അനുരാഗപ്പൂമണം..)

 കോടി ജന്മങ്ങളായ് നമ്മൾ തേടുകയായിരുന്നില്ലേ
മോഹങ്ങൾ മായാമയൂരങ്ങളായ് പീലി വിടർത്തുകയായിരുന്നില്ലേ
എന്നെയും നിന്നെയും മാടി വിളിക്കുകയായിരുന്നില്ലേ
ഇനി നീ തോഴീ അരികിൽ ഒന്നിങ്ങു വന്നണയൂ
(അനുരാഗപ്പൂമണം...)

പ്രണയമാം ചെപ്പിൽ നീ സൂക്ഷിച്ചതൊക്കെയും
മധുമാസ രാവിൽ വിരിഞ്ഞില്ലേ
പ്രണയ പൂന്തേനായൊരു നാൾ നമ്മൾ നുകർന്നില്ലേ
പിന്നെയും പിന്നെയും അമൃതായ് മൊത്തിക്കുടിച്ചില്ലേ
ഇനിയെൻ തോഴീ രാവിൻ മടിയിൽ നീയുറങ്ങൂ
(അനുരാഗപ്പൂമണം...)