സാരംഗിയിൽ നിന്നെൻ

സാരംഗിയിൽ ഇന്നെൻ സാരംഗിയിൽ രാഗസഞ്ചാരമായവനേ
കാളിന്ദിയിൽ ഇന്നെൻ കാളിന്ദിയിൽ നാദകല്ലോലമായവനേ
പൊന്നിൻ മഞ്ജീരങ്ങൾ കൊഞ്ചും പുഴയൊഴുകും പോലെൻ നെഞ്ചം
കിന്നരം നിന്റെ കൈവിരൽ തുമ്പിൽ ഞാനോ പൂമഞ്ചം
(സാരംഗിയിൽ...)

ഇന്നെന്റെ കനവിലെ യമുനയിൽ നമ്മൾ ഹംസങ്ങളാവുകയല്ലേ
ഞാനെന്റെ ഇണയുടെ ചിറകിനു കീഴേ നീരാടി നീന്തുകയല്ലേ
മുകിലോ മഴ ചുരത്തുകയല്ലേ
മഴയിൽ തമ്മിലുരുമ്മിയില്ലേ കരളിൽ കുളിരുറങ്ങുകയല്ലേ
കുളിരിൽ വള കിലുങ്ങിയില്ലേ
തുഴയാം തുഴയാം എന്നുമീ നല്ല പുതുമാരിയിൽ
(സാരംഗിയിൽ...)

നീയെന്റെ കനവിലെ മുരളിക മെല്ലെ ചുണ്ടോടു ചേർക്കുകയല്ലേ
ഞാൻ നിന്റെ ചൊടിയുടെ നനവിനു മീതേ ആനന്ദഭൈരവിയല്ലേ
കുഴലൂതി തുടങ്ങുകയല്ലേ കുയിലായ് മദിച്ചുണരുകയില്ലേ
മനസ്സോ കണി  കൊതിക്കുകയല്ലേ അലസം മണി കിലുക്കിയില്ലേ
അണിയാം അണിയാം എന്നുമീ നല്ല സ്വരധാരയിൽ
(സാരംഗിയിൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Saaramgiyil Ninnen

Additional Info

അനുബന്ധവർത്തമാനം