മഴമേഘച്ചേലിൽ പൂരം

മഴമേഘച്ചേലിൽ പൂരം മനതാരിൽ ചേരും നേരം
മാമയിലാകാൻ നീ കൊതിക്കുന്നോ
പൊൻ പീലികളാടും മാന്മിഴിപ്പെണ്ണേ
മണിമാറിൽ മാരിച്ചില്ലിൽ മുന മെല്ലെ കൊള്ളും നേരം
കാൽത്തള പോലെ നീ കിണുങ്ങുന്നോ
ഉൻ തേൻ മൊഴിയാകും പഞ്ചമിപ്പെണ്ണേ
നക്ഷത്രക്കണ്ണിൽ നാണത്തിൻ ഓളം
നല്ലോമൽച്ചുണ്ടിൽ നാടൻ പാട്ടിൻ ഈണം
നിറയുന്നില്ലേ അകമാകേ  കിലുകിലേ ഒഴുകും പുഴഗീതം
നുണയുന്നില്ലേ കുളിരോടെ തുരുതുരെ ഉതിരും നവനീതം
(മഴമേഘ...)

താമരയല്ലികളോടെ താഴ്വര പൂത്തൊരു കാലം
താരകസുന്ദരിമാരോ തോഴികളായൊരു കാലം
അങ്ങകലെ മാനം തെളിഞ്ഞേ
ഇങ്ങരികേ മേളം കവിഞ്ഞേ
ജന്മത്തിൻ വള്ളത്തിൽ മിന്നും പൊന്നോ കുന്നോളം
സ്നേഹത്തിൻ ചെല്ലത്തിൽ വിത്തും മുത്തും ധാരാളം
ചൊല്ലൂ ചൊല്ലൂ നേരാണല്ലേ കുഞ്ഞിത്തത്തമ്മേ
മഴമേഘം മഴമേഘം
(മഴമേഘ...)

ചന്ദ്രിക വെണ്മകളോടെ ചന്ദനമാടി വരുന്നേ
ചാമരശോഭകളോടെ തെന്നലുമോടി വരുന്നേ
മേടുകളിൽ മേടം വിരിഞ്ഞേ മോടികളിൽ നാണ്യം ചൊരിഞ്ഞേ
മൗനത്തിൻ തീരത്തോ മഞ്ഞപ്പൂവിൻ മിന്നാരം
മോഹത്തിൻ മുറ്റത്തോ ഉണ്ണിപ്പൂവിൻ കിന്നാരം
എല്ലാമെല്ലാം നന്നായില്ലേ ചെല്ലത്തത്തമ്മേ
(മഴമേഘ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mazhamegha

Additional Info

Year: 
2010

അനുബന്ധവർത്തമാനം