അമ്പിളി മണവാട്ടി

അമ്പിളി മണവാട്ടീ.. .. അഴകുള്ള മണവാട്ടി
നാണം കുണുങ്ങുന്നല്ലോ...
ജന്നത്തുൽ ഫിർദൗസിൽ (2)

അമ്പിളി മണവാട്ടി.. അഴകുള്ള മണവാട്ടി
അമ്പിളി മണവാട്ടി.. അഴകുള്ള മണവാട്ടി
നാണം കുണുങ്ങുന്നല്ലോ...
ജന്നത്തുൽ ഫിർദൗസിൽ (2)
മലർമേഘ പുതുമാരൻ മണവാളൻ
കാനേത്തും കഴിഞ്ഞെത്തീ മണിയറയിൽ (2)
രോമാഞ്ചം കൊള്ളുന്നല്ലോ
അമ്പിളീ മണവാട്ടീ.. മലർ മേഘപ്പുതുമാരൻ (2)

മാനത്തെ കൊട്ടാരത്തില്‍
പൂമുകിലും അമ്പിളിയും
പുതുക്കപ്പൂന്തേന്‍ നുകര്‍ന്നു മയങ്ങിയല്ലോ
അമ്പിളി മുകിലിന്റെ മാറില്‍ ഒതുങ്ങിയല്ലോ (മാനത്തെ.. )

ഇതിനോ ആദമേ നിന്നെ ഞാന്‍ തോട്ടത്തിലാക്കി
തോട്ടം സൂക്ഷിപ്പാനോ കായ്കനികള്‍ ഭക്ഷിപ്പാനോ (3)

തോട്ടക്കാരപ്പയ്യന്‍ വന്തു കയ്യപ്പുടിച്ചാ ആ..
തോട്ടക്കാരപ്പയ്യന്‍ വന്തു കയ്യപ്പുടിച്ചാ
മാട്ടുക്കാരി പൊണ്ണുക്കെന്ന ചെയ്യമുടിയും
കേളുങ്കളേ ആമാ
തോട്ടക്കാരപ്പയ്യൻ മേലെ തപ്പ് ഇല്ലൈ
നമ്മ മാട്ടുക്കാരിപ്പൊണ്ണു മേലെയും തപ്പ് ഇല്ലൈ (2)
പഞ്ജിക്കിട്ട് നേരത്തിരുന്ത് പച്ചിക്കതാന്‍ ചെയ്യും
പച്ചിക്കതാന്‍ ചെയ്യും
അതനാല്‍ താന്‍ ഇന്ത കല്യാണം(3)

ഇരുമെയ്യാണെന്നാലും മനമൊന്നായ്
മരണംവരേയും നിങ്ങള്‍ പിരിയാതേ (2)
അപ്പം നീ അവള്‍ക്കേകാന്‍ മറക്കാതേ
വസ്ത്രം നീ ഉടുപ്പിക്കാന്‍ മടിക്കാതേ (2)
ആശനിരാശകള്‍ ആജീവനാന്തവും
പങ്കിട്ടു വാഴണം എന്നാളും ഓ... 
ആശനിരാശകള്‍ ആജീവനാന്തവും
പങ്കിട്ടു വാഴണം എന്നാളും 

  ഓഹോഹോ താനനനാനനാ....താനനനാനനാ
താനനനാനാ
നാനനനാനനനാ...നാനനനാനനനാ...
നാനനാ..... 
താളം മേളം നാദസ്വരം കുറിക്കല്യാണമേ
ആണും പെണ്ണും ചേര്‍ന്നാടീടും പുതുക്കല്യാണമേ
മെയ്യോടു മെയ്ചേരും പൂമെത്തയില്‍
നെഞ്ചോടു നെഞ്ചൊട്ടും ഈ വേളയില്‍
പുളകം മലര്‍മുകുളം ഇതു തനുവാകേ വിടരുന്ന
മധുരമദനരാവാണേ ചൊടിയില്‍ നിറയെ തേനാണേ (3)
താളം മേളം നാദസ്വരം കുറിക്കല്യാണമേ
ആണും പെണ്ണും ചേര്‍ന്നാടീടും പുതുക്കല്യാണമേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ambili Manavatti

Additional Info

അനുബന്ധവർത്തമാനം