ആകാശമറിയാതെ

ആകാശമറിയാതെ സൂര്യനായുണരുന്നു
അമ്മേ നിന്നെ കണി കാണുവാൻ
അലയാഴിയറിയാതെ കടലാഴമൊഴുകുന്നു
അമ്മേ നിന്നെ താരാട്ടുവാൻ
ഒന്നും മിണ്ടാതെ നിൻ നെഞ്ചിൽ പാൽ തേടുന്നു
പൈക്കിടാവു പോലെ എന്റെ കുറുമ്പിന്റെ കുറുമണി കുസൃതികൾ
(ആകാശമറിയാതെ...)

അമ്മേ അലിവിൻ പൊന്നാമ്പലേ നീ 
നിലവിന്റെ പാൽക്കുമ്പിളായി
മഴയുടെ മർമ്മരമായി
പൊഴിയാ മിഴി തോരാതെ നീയെന്നിൽ
പകരുമീ സൗരഭം നിറമെഴും സൗഹൃദം
(ആകാശമറിയാതെ...)

അമ്മേ ഒഴുകും പുണ്യാഹമേ നീ എരിയുന്ന വിൺ താരമോ
ഉരുകുന്ന മെഴുതിരിയോ
പതിയെ പറയുന്നു നീ പരിഭവമായി
വെറുതെയീ യാത്രയിൽ
ശ്രുതിയിടാൻ മാത്രമായ്
(ആകാശമറിയാതെ...)  

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aakashamariyaathe

Additional Info

Year: 
2010

അനുബന്ധവർത്തമാനം