ചെങ്കദളി കുമ്പിളിലെ

 

കന്നിമഴ മറഞ്ഞേ വീണ്ടും നട തുറന്നേ
മണ്ണും കുണുക്കണിഞ്ഞേ കണ്ണും കുണുങ്ങിനിന്നേ (2)
പറയെടുക്കടീ മുറമെടുക്കടീ കതിരെളക്കടീ കുഞ്ഞാറ്റേ
കച്ച മുറിക്കെടീ കറ്റ മെതിയ്ക്കടീ ഇല്ലം നിറയ്ക്കടീ കുഞ്ഞാറ്റേ

ചെങ്കദളി കുമ്പിളിലെ തേൻ കുടിക്കാൻ വാ
ചെമ്പകപ്പൂങ്കാവത്തിലു ചേർന്നിരിക്കാൻ വാ (2)
ചക്കരമാവിലെ മാമ്പഴമെല്ലാം ചീന്തി ചീന്തി നടക്കാം
ചേമ്പിലത്തുമ്പിലെ പൊന്നില തുമ്പിയെ പയ്യെ ചെന്ന് പിടിക്കാം
കണ്ണാ കണ്ണാ അണ്ണാർക്കണ്ണാ നീ എവിടെ
ചെമ്മേ ചെമ്മേ ചെമ്പാവുണ്ണാൻ വാ ഇവിടെ
മാർഗഴിയായ്
(ചെങ്കദളി....)

അക്കരെ മേടയിലെ മഴമേഘം മാഞ്ഞെടാ
ഇക്കര വാടിയിലെ മരമെല്ലാം പൂത്തെടാ
മുല്ലയും പിച്ചകവും മലരോടെ മണമോടെ അഴകോടെ നിന്നെടാ
തുമ്പിയും വണ്ടുകളും കുളിരോടെ കൊതിയോടെ
ചിറകേറി പോണെടാ
പൊന്നാരിയെന്നിൽ പാടമോച്ചിൻ പട്ടിതിൽ
ചാഞ്ചാടുന്നുണ്ടോ വാ മാർഗഴിയായ്
(ചെങ്കദളീ...)

കുന്നിലെ അമ്പലത്തിൽ കൊടിയേറ്റം കാണെടാ
എന്നുമീ ചന്ദനത്തിൻ അഭിഷേകം ചെയ്യടാ
കൊന്നകൾ കമ്മലിടും വഴി നീളെ
കണി കാണാൻ വിള കൊയ്യാൻ പോരെടാ
രാധയും മാധവനും വനിനീളെ കളിയാടും
കഥയെല്ലാം ചൊല്ലെടാ
കുഞ്ഞാമ്പലപ്പൂ  പൊയ്കയിൽ കൊണ്ടിട്ടു നീ
കണ്ണാടി നോക്കാൻ വാ
മാർഗഴിയായ്
(ചെങ്കദളീ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chenkadali kumbilile

Additional Info

അനുബന്ധവർത്തമാനം