ശാന്തിയുടെ തീരങ്ങൾ

ശാന്തിയുടെ തീരങ്ങൾ രാവണനു നൽകുന്നു
സീതയുടെ കണ്ണീരിൽ രാമ കഥ മായുന്നോ
ഭഗവാന്റെ സ്വന്തം നാട്ടിൽ
പക പുകയും ഓരോ നാളിൽ
നിണമണീയുമീറൻ മണ്ണിൽ നോവിൻ ശംഖുമായ് ..ഹരേ....
(ശാന്തിയുടെ...)

അവനവൻ സ്വാർഥനാകും
ധനവാന്റെ മന്ത്രം നാവിൽ
ഗുണപാഠമല്ലേ ഇന്നും വേദാന്തമായ്
കലഹമാണെങ്ങുമെങ്ങും
അധികാര മോഹം ചൂടും
പദയാത്ര കാണുന്നു നമ്മൾ നിസംഗരായി
വിധിയെന്ന പേരും ചൊല്ലി
ഇരുളിന്റെ ഏതോ കൂട്ടിൽ (2)
സ്നേഹമെന്ന ബന്ധുവിന്റെ മനസ്സു മുറിയെ....
ദൈവം ദൂരെയേ...
( ശാന്തിയുടെ...)

ഉയിരിലെ മൂല്യമെങ്ങോ അപമാന ഭാരം പേറി
വനവാസമായി എങ്ങെങ്ങോ ഏകാകിയായ്
ഉലകിലെ നീതിമാനോ രണഭൂവിലേതോ കോണിൽ
ശരശയ്യ മേലേ കേഴുന്നോ.. പൊലിഞ്ഞ പോലെ
മനസാക്ഷി ഇ ല്ലാതായി
മത ഭ്രാന്തു വല്ലാതായി (2)
കള്ളമന്ദഹാസമുള്ള കനിവിനുറവെ...
എന്തേ മൗനമായ്...
( ശാന്തിയുടെ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shanthiyude theerangal

Additional Info

Year: 
2010

അനുബന്ധവർത്തമാനം