അരുളാൻ മടിക്കുന്ന

അരുളാന്‍ മടിക്കുന്ന സര്‍വേശ്വരി നീ
സര്‍വാംഗ സുന്ദരിയല്ലോ
അണയാന്‍ മടിക്കുന്ന തമ്പുരാട്ടി നീ
സര്‍വാംഗ സുന്ദരിയല്ലോ
സുന്ദരിയല്ലോ
അണയാന്‍ മടിക്കാതെ സര്‍വേശ്വരീ

അറിയാം എനിക്കു നിന്നുള്ളം
മൊഴിയാത്തതെന്താണു നീ
എങ്ങിനെ ചൊല്ലുമെന്നോര്‍ത്തോ
എങ്ങിനെ നല്‍കുമെന്നോര്‍ത്തോ
അല്ലാതെ തന്നെയെന്നുള്ളില്‍
സര്‍വാംഗ സൗന്ദര്യം നീ
ദേവാംഗ സൗന്ദര്യം നീയല്ലൊ
(അരുളാന്‍)

വിടരാന്‍ വിതുമ്പുമെന്നുള്ളില്‍
പടരാന്‍ മടിയ്ക്കാതെ നീ
ശശിബിംബം പോലെ നിന്‍ വദനം
മായാതെ നില്‍ക്കുന്നെന്നുള്ളില്‍
അറിയാതെ മോഹിച്ചു നിന്നെ
മുകരാനൊരുങ്ങുന്നു ഞാന്‍
തിരുമണം ചെയ്യാന്‍ കൊതിയ്ക്കുന്നു
(അരുളാൻ‍)