മതങ്ങൾ പറഞ്ഞു തന്ന നീതി

മതങ്ങള്‍ പറഞ്ഞു തന്ന നീതി
ബോധം ഏകം എന്ന സത്യം പാടുവാന്‍ വരൂ
ദൈവങ്ങള്‍ പകര്‍ന്നു തന്ന സ്നേഹ
മന്ത്രമേക ബോധം എന്നും വാഴ്ത്തുവാന്‍ വരൂ
ഇസങ്ങള്‍ മനുഷ്യ രാശിയോടു ചൊന്ന
നന്മകള്‍ക്കു നന്ദി ഓതുവാന്‍ വരൂ
ഇതു വരെ നീ പിന്‍തുടര്‍ന്ന മിഥ്യകളെ
മെല്ലെ മാറ്റി സത്യത്തിന്‍ ഉദയ കിരണമെടുത്തു
നീ മനസ്സിലെ വിളക്കുകള്‍ തെളിയ്ക്കണം
ഒരിക്കലും മനസ്സില്‍ നീ ഇരുള്‍ കയം വളര്‍ത്തരുതേ
(മതങ്ങള്‍..)

അന്യന്റെ നൊമ്പരങ്ങള്‍ നെഞ്ചിലേറ്റണം നീ
ആത്മാവിന്‍ പീലി കൊണ്ടു മെയ്‌ തലോടണം നീ
അവര്‍ കരഞ്ഞാല്‍ നീ കരയും നില വരണം
നിന്‍ മൃദു വചനങ്ങള്‍ സാന്ത്വനമായ്‌ വരണം(2)
നീയെന്നും ഞാനെന്നും വേദങ്ങള്‍ മാറുമ്പോള്‍
പീഠിതരുടെ സ്വരമുയരും
(മതങ്ങള്‍)

നാടിന്റെ നന്മകള്‍ക്കു സാക്ഷിയാകണം നീ
നാളേക്കു വേണ്ടിയുള്ള നാദമാകണം നീ
നീയുണര്‍ന്നാല്‍ ഇവിടെ വരും ഋതു പുലരി
നീയുണരും നേരം അവയുകരഥമിവിടെ
ഈ കൈയ്യൊന്നുയരുമ്പോള്‍ സ്നേഹത്തിന്‍ കൊടിയുയരും
നിന്ദിതരുടെ സ്വരമുയരും
(മതങ്ങള്‍)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mathangal paranju thanna neethi

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം