പ്രിയതമനേ പ്രിയതമനേ

 

പ്രിയതമനേ പ്രിയതമനേ നിൻ മൊഴിയും പുഞ്ചിരിയും
എന്റെ കരളിൽ പൂമഴയായ്
ഒരു കുഞ്ഞു തെന്നലിൻ മൊഴിയായ്
എൻ ജീവനിൽ അലിയുമോ
ജന്മങ്ങളായിരം ഞാൻ തപമോടെ കാത്തിരിക്കാം
മധുരമാം ഓർമ്മ തൻ പൂവാടിയിൽ

അകതാരിൽ നൊമ്പരങ്ങൾ കനലായി നീറുമ്പോൾ
വിരഹത്തിൻ മിഴിനീർ മായ്ക്കാൻ അരികിൽ വരാൻ
മഞ്നു പെയ്യുമ്പോൾ പ്രിയം കിളികൾ പാടുമ്പോൾ
ഉള്ളം തുടിച്ചു നമ്മൾ ഒന്നായ് ചേരാൻ
ഇനിയും ഒരു നാളെൻ കനവിന്റെ മഞ്ചലേറും
എന്നരുകിൽ എത്തിടാമോ

പറയാൻ മറന്നു പോയ പറയാത്തൊരെൻ മനം നീ
അറിയുന്നുവോ പ്രിയനേ അറിയുന്നുവോ
ഇണയെ പിരിഞ്ഞിരിക്കും രാക്കിളി തേങ്ങലോടെ
എത്ര നാൾ കാത്തിരിക്കും കൂട്ടിരിക്കാൻ
കാറ്റിൻ താളത്തിൽ ദൂരെ പുഴ പാടുമ്പോൾ
ഉള്ളം തുടിച്ചു തമ്മിൽ പ്രണയം ചൊല്ലാൻ
വരുമോ വരുമോ എന്റെ ജീവനായ് വരുമോ
എന്റെ ജീവനായ് വരുമോ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Priyathamane priyathamane

Additional Info

അനുബന്ധവർത്തമാനം