കരുവന്നൂർ പുഴ

 

കരുവന്നൂർ പുഴ നിറയുമ്പോൾ
അറിയാതെ കണ്ണു നിറഞ്ഞു
കടവത്തെ പടവിലിരുന്നു
കളിപുതുമ ചൊല്ലിയതോർത്തു
വെള്ളാരം കല്ലു പെറുക്കി
നൊത്തിക്കളിക്കതു നേരം
മിന്നുന്ന മക്കന കൊണ്ട് നീ
പാതി മറച്ചൊരു മോറ്
കൊലുസിട്ട കാലുമിളക്കി
താളത്തിൽ ആടിയിരുന്നേ
ബദ്രുൽമൂൽ നീറി കെസ്സുകൾ
മൂളിയിരിക്കണ പെണ്ണേ
കളിവാക്ക് ചൊല്ലണ നേരം
കോപത്താൽ നോക്കണ പെണ്ണ്
കരിനീല കണ്ണും കവിളും
ചൊമന്നു തുടുക്കണ പെണ്ണേ
മിണ്ടാതെ രണ്ടു ദിനങ്ങൾ
അന്യോന്യം വഴി മാറിപ്പോയി
മിഴിയിണയിൽ സുറുമ പരന്നു
ഇടനെഞ്ചിൽ നൊമ്പരമായി
കടവത്തു കണ്ടോരു നേരം
കവിളത്തു കണ്ണീരല്ലേ
കൈ നീട്ടി കവിളു തുടുക്കാൻ
കണ്ണിണകൾ പൂട്ടിയതെന്തേ
കൗമാരപ്രായമതായി
കണ്ടാലും മിണ്ടാൻ നാണം
എന്നോടായ് ഒത്തിരി ഇഷ്ടം
പെണ്ണിന്റെ നെഞ്ചകത്ത്

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karuvannoor puzha

Additional Info

അനുബന്ധവർത്തമാനം