പനിനീരുമായ് ഇളം കാറ്റു വീശി

 

പനിനീരുമായി ഇളം കാറ്റു വീശി
കിളിയിണകൾ പാടിടുന്നു
മലർ ചൂടി കുടമുല്ലകൾ (2)
(പനിനീരുമായി...)

സ്നേഹത്തിൻ ദീപം എന്നെന്നും അമ്മ
ഒരു ത്യാഗ രൂപം ആണെന്നും അമ്മ (2)
അഴകാണു അമൃതാണു അറിവാണല്ലോ
നിറമാണ് സ്വരമാണ് പൊരുളാണല്ലോ
കരളുരുകി എരിയുമ്പൊഴോ
കുളിരലയായ്  മാറിടുന്നു
(പനിനീരുമായി...)

ഒരു പിറന്നാള് തിരുമധുരങ്ങൾ നൽകാമല്ലോ
അരികിൽ ചിരിയായ് അണഞ്ഞിടുകില്ലേ
ഇന്നെന്റെ ജീവന്റെ തിരുനാളല്ലോ
ഈ മണ്ണിൻ മാതാവിൻ പിറന്നാളല്ലോ
തലമുറയായ് കൈമാറുന്നു
സമയരഥം നീങ്ങിടുമ്പോൾ
(പനിനീരുമായി...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Panineerumaayi ilam kaattu

Additional Info

അനുബന്ധവർത്തമാനം