കിളിയേ കിളിയേ നറുതേന്മൊഴിയേ

 

കിളിയേ കിളിയേ നറുതേൻ മൊഴിയേ
ശിശിരങ്ങളീ വഴിയേ
കുളിരിൻ ചിറകിൽ പനിനീരലയിൽ
കളിയാടി വാ ഇതിലേ
വിളയാടി വാ ഇതിലേ
(കിളിയേ.കിളിയേ ..)

അരയാലിൻ മേലേ ആലോലം
നിൻ കനവിന്നൂഞ്ഞാലുയരുമ്പോൾ
നിൻ കനവിന്നൂഞ്ഞാലുയരുമ്പോൾ
ലല്ലലല്ല ലല്ലലല്ല  ലല്ലല്ലല്ലല്ല
അരയാലിൻ മേലേ ആലോലം
നിൻ കനവിന്നൂഞ്ഞാലുയരുമ്പോൾ
നിൻ കനവിന്നൂഞ്ഞാലുയരുമ്പോൾ
തളിർക്കുമ്പിൽ കുടന്നക്കുള്ളിലെന്നോ
പലവട്ടം കളഞ്ഞിരുന്നു മൗനം
ലല്ലല്ല ഇന്നും ലല്ലല്ലല്ല നിന്നെ
ലലല സ്വയം ലലല തേടുകയോ(2)
(കിളിയേ.കിളിയേ ..)

ഒരു കുന്നുമ്മേലേ ഏലേലോ
പൊൻ പകലിൻ തൂവൽ കൊഴിയുമ്പോൾ
പൊൻ പകലിൻ തൂവൽ കൊഴിയുമ്പോൾ
ലല്ലലല്ല ലല്ലലല്ല  ലല്ലല്ലല്ലല്ല
ഒരു കുന്നുമ്മേലേ ഏലേലോ
പൊൻ പകലിൻ തൂവൽ കൊഴിയുമ്പോൾ
പൊൻ പകലിൻ തൂവൽ കൊഴിയുമ്പോൾ
ഇലച്ചില്ലിൽ മിന്നാമിനുങ്ങിപ്പൂക്കൾ
തിരി വെയ്ക്കും നിഴൽ മെടഞ്ഞ കൂട്ടിൽ
ലല്ലല്ല എന്നും ലല്ലല്ല നീയും
ല്ലല്ലല്ല പോരൂ ലലല പൈങ്കിളിയേ
(കിളിയേ.കിളിയേ ..)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Kiliye kiliye

Additional Info

Year: 
1985

അനുബന്ധവർത്തമാനം