അകലെയായ് കിളി പാടുകയായ്

 

അകലെയായ് കിളി പാടുകയായി
അരികിലായ് മലരാടുകയായി
നിന്‍ ചിരിയുതിരുമ്പോള്‍
പല നിറ കണം പൊഴിയും വഴികളില്‍
പലനിറകണം പൊഴിയും വഴികളില്‍
(അകലെയായ്..)

നീളേ നീളെ പൂമരങ്ങള്‍
കിങ്ങിണിച്ചില്ലകള്‍ മീട്ടി
നിന്റെ വീഥിയില്‍ പൊന്‍കുട നീര്‍ത്തി
മാരിവില്ലിന്‍ തൂവല്‍ വീശി
നീയൊരു പൂക്കണിയായി
നിഴൽ കൊണ്ടു മൂടും വാടികളില്‍
നീ തുള്ളിയോടും വഴികളില്‍
വിടരും അഴകുകളില്‍
(അകലെയായ്..)

നീലമേഘം താണു വന്നു
ഭൂമിയില്‍ പീലികള്‍ പാകി
നിന്റെ വീഥിയില്‍ താരുകള്‍ തൂകി
നീലമേഘം താണു വന്നു
ഭൂമിയില്‍ പീലികള്‍ പാകി
കാറ്റിലോളം കൂടെ വന്നു
കാഞ്ചന മാലകള്‍ നല്‍കി
മണല്‍കൊണ്ടൂ മൂടും വേദിയില്‍
നീ തെന്നിയോടും വേളയില്‍
പടരും കതിരൊളിയില്‍
(അകലെയായ്..)