കൊഞ്ചിക്കൊഞ്ചി

 

കൊഞ്ചിക്കൊഞ്ചി പാട്ടു പാടും പൂങ്കുയിലേ
നെഞ്ചിന്നുള്ളിൽ കൂടു വെച്ചതെന്തിന്നോ നീ (2)

കൂട്ടിനൊരു കളിത്തോഴന്‍ പുറന്നാലും
വീണമീട്ടി ഇണക്കിളി തപസ്സിരിക്കും
വീണമീട്ടി ഇണക്കിളി തപസ്സിരിക്കും 

മാനസമലരിൽ തേൻ പകരാൻ
മാധവമാസം വന്നല്ലോ (2)
മനമലിയുന്നൊരു മധുമയഗാനം
ചൊരിയൂ ചൊരിയൂ തോഴാ (2)
(കൊഞ്ചിക്കൊഞ്ചി... )

തരിവളയിളകും കൈയ്യുകളാൽ
താളമിടുന്നു പൂഞ്ചോലാ (2)
കരിമിഴിയിണയിൽ കവിതയുമായ് നീ
വരുമോ വരുമോ തോഴീ (2)

കൂട്ടിനൊരു കളിത്തോഴന്‍ പുറന്നാലും
വീണമീട്ടി ഇണക്കിളി തപസ്സിരിക്കും
വീണമീട്ടി ഇണക്കിളി തപസ്സിരിക്കും
കൊഞ്ചിക്കൊഞ്ചി പാട്ടു പാടും പൂങ്കുയിലേ
നെഞ്ചിന്നുള്ളിൽ കൂടു വെച്ചതെന്തിന്നോ നീ (2)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
konchi konchi

Additional Info

അനുബന്ധവർത്തമാനം