കാൽ‌വരീ കാൽ‌വരീ

കാല്‍വരീ....  കാല്‍വരീ... കാല്‍വരീ
കാലചരിത്രമായ് മാറി നീ

തന്നെപ്പോല്‍ തന്നയല്‍ക്കാരനെ സ്നേഹിക്കാന്‍
ചൊന്നതാമോ നാഥന്‍ ചെയ്ത കുറ്റം
അന്യര്‍തന്‍ പാപം ചുമക്കാന്‍ തുനിഞ്ഞൊരീ -
ധന്യശിരസ്സിലോ മുള്‍ക്കിരീടം

കര്‍മ്മപ്രപഞ്ചമേ കൈയ്യറയ്ക്കാതെ നീ
എമ്മട്ടീ തോളില്‍ കുരിശു വെച്ചൂ
അമ്മേ ....അമ്മേ... 
അമ്മേ പൊറുക്കുമോ നിന്‍ മനം ഞങ്ങള്‍ക്കായ്
നിന്‍ മകനേന്തുമീ വേദനകള്‍

ആ൪ത്തരെ താങ്ങുവാൻ പാ൪ത്തട്ടിൽ പോന്നോനേ
പേ൪ത്തുമീ ഭാരത്താൽ വീണിടല്ലേ
ഇത്തോളിലേന്തും കുരിശൊന്നു താങ്ങുവാൻ
എത്ര യുഗങ്ങൾ ഹ!  കാത്തുനില്പൂ

ഭക്തേ.... 
ഇത്തിരുവസ്ത്രത്തിലല്ല നീ ലോകത്തിൻ 
ചിത്തത്തിലിന്നാ മുഖം പക൪ത്തി
ഇന്നു തള൪ന്നു കുഴഞ്ഞു ഞാൻ വീഴ്കിലും
എന്നെ നിനച്ചു കരഞ്ഞിടേണ്ട
നിങ്ങൾ കരയുവിൻ സ്ത്രീകളേ നിങ്ങൾക്കും
നിങ്ങൾതൻ മക്കൾക്കുമായ് ഇനിമേൽ
ചമ്മട്ടികളല്ല വീഴ്വതു മര്‍ത്ത്യന്റെ
ധര്‍മ്മക്ഷയങ്ങളാണീയുടലില്‍
രത്നകിരീടമല്ലീരാജരാജന്റെ
മുഗ്ധശിരസ്സിലോ മുള്‍മുനകള്‍

എത്ര കുടിച്ചാലും വറ്റാത്ത മര്‍ത്ത്യന്റെ
രക്തദാഹത്തിന്‍ ചരിത്രമേ നീ
എത്ര കുടിച്ചാലും വറ്റാത്ത മര്‍ത്ത്യന്റെ
രക്തദാഹത്തിന്‍ ചരിത്രമേ നീ
ഇത്തിരുമേദിയ്ക്കായ് ദാഹം ശമിയ്ക്കുവാന്‍
കല്പിച്ചെടുത്തതു കയ്പുനീരോ

എന്‍ പിതാവേ... 
ഇവര്‍ ചെയ്‌വതെന്താണെന്നതേതും ഇവരറിയുന്നതില്ലാ
എല്ലാം പൊറുക്കണേ മാപ്പിവര്‍ക്കേകണേ
എല്ലാം പൊറുക്കേണം പൊറുക്കേണമേ

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaalvaree kaalvaree

Additional Info

അനുബന്ധവർത്തമാനം