പുഴയിൽ മുങ്ങിത്താഴും

 

 

 

പുഴയില്‍ മുങ്ങിത്താഴും സന്ധ്യ
കുങ്കുമ പൊട്ടിന്നഴകും വിഴുങ്ങുന്നു തിര
പെയ്തൊഴിയാത്ത മുകിലിന്‍ അസ്വാസ്ഥ്യമായ്
മുളം തണ്ടിലെ തിരുമുറിവില്‍
ആരോ മെല്ലെ ചുണ്ടമര്‍ത്തവേ
ചുരന്നൊഴുകും മൃദൂഷ്മള രാഗത്തിന്‍ ഉന്മാദമായ്
ഒരു പൊന്മ തന്‍ ചുണ്ടിന്നിരുപാടുമായ്
തൂങ്ങിപ്പിടയും മത്സ്യത്തിന്റെ നിശ്ശബ്ദ ദുരന്തമായ്
വിട ചോദിക്കും ഏതോ പക്ഷി തന്‍ വിഷാദമായ്
അകലെ ഒരു നേര്‍ത്ത നിഴലായ് മാറും തോണിയ്ക്കകമേ നിന്നും
കാറ്റില്‍ പടരും നാടന്‍ പാട്ടിന്‍ താഴംപൂ മണം
ഉള്ളില്‍ തൊട്ടു തൊട്ടുണര്‍ത്തുന്ന ദാഹമായ്
നില്ക്കുന്നു ഞാന്‍ ഈ പുഴയോരത്ത്‌ ആരും കാണാതെ
നക്ഷത്രം ഒന്നെന്നുള്ളില്‍ എരിയുന്നു
ഞാനുമീ സോപാനത്തില്‍ ഗാനമായ് ഉരുകുന്നു
ഞാനുമീ സോപാനത്തില്‍ ഗാനമായ് ഉരുകുന്നു...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Puzhayil Mungi Thazhum

Additional Info

അനുബന്ധവർത്തമാനം