ആയിരം രാത്രി പുലര്‍ന്നാലും

ആയിരം രാത്രി പുലര്‍ന്നാലും
ആദ്യരാവേ നീയൊന്നു മാത്രം
നിന്നിലലിയുന്നു നിദ്ര പോലും
നീയൊരപൂര്‍വ്വമാം പ്രേമതീര്‍ത്ഥം
ആയിരം രാത്രി പുലര്‍ന്നാലും

അഗ്നിനാളങ്ങള്‍ നിഴല്‍ പരത്തും
മൃത്യു ചിറകു വിരിച്ച രാത്രി
ക്രൂരമാം മൗനം ചുടുന്ന കണ്ണീര്‍
ധാരയായ് വീണു മയങ്ങുന്ന രാത്രി
മയങ്ങുന്ന രാത്രി...

പ്രണയാഭിലാഷം പൂവണിയും
നിറയൗവനത്തിനു തേന്‍കിനിയും
അസുലഭ മാധുര്യം നുകരുമ്പോഴോ
അധരങ്ങളെഴുതും മദനകാവ്യം
പ്രണയാഭിലാഷം പൂവണിയും

സ്നേഹബന്ധങ്ങള്‍ പകുത്തു നല്‍കും
ഈ ശരശയ്യതന്‍ ഭാരം
പേറി നടക്കുവാ‍ന്‍ അന്തിനക്ഷത്രമേ
ദൂരെയെങ്ങാനും വെളിച്ചമുണ്ടോ...
വെളിച്ചമുണ്ടോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aayiram rathri

Additional Info

അനുബന്ധവർത്തമാനം