കൊച്ചീലഴിമുഖം തീപിടിച്ചു

കൊച്ചീലഴിമുഖം തീപിടിച്ചു
കൊല്ലത്തൊരു കൊച്ചുണ്ണി മൊട്ടയിട്ടു
ഗോപുരം തിങ്ങി രണ്ടീച്ച ചത്തൂ
നോക്കുകുത്തിയാശാനു കോപം വന്നു
(കൊച്ചീലഴിമുഖം...)

തടിമിടുക്കും കൊണ്ടു നടന്നവര്‍ക്കിപ്പോള്‍
തെരഞ്ഞെടുപ്പെന്നാല്‍ കരപ്പനും പനിയും
ചുങ്കക്കാരേ പാപികളേ ഇനി
അങ്കപ്പയറ്റിനു പോരല്ലേ ഈ
ചുവരെഴുത്തുകള്‍ നോക്കല്ലേ
(കൊച്ചീലഴിമുഖം...)

തറപറ്റിവീണൊരുപയ്യനെച്ചുമക്കാന്‍

തറവാട്ടുകാര്‍ന്നോന്മാരുണ്ടോ
മഞ്ചലുണ്ടോ അയ്യോ പല്ലക്കുണ്ടോ ഈ
കൊഞ്ചലും കളിയും കഴിഞ്ഞല്ലോ മീശ
ക്കൊമ്പന്മാരൊന്നാകെ വളിച്ചല്ലോ
(കൊച്ചീലഴിമുഖം...)