കൺ‌മണി പെൺ‌മണിയേ

കണ്‍‌മണി പെണ്‍‌മണിയേ
കാര്‍ത്തിക പൊന്‍‌കണിയേ (2)
താരോ തളിരോ ആരാരോ
കന്നിക്കനിയേ കണ്ണിന്‍ കുളിരേ
മുത്തേ നിന്നെ താരാട്ടാം
മലരേ മധുരത്തേനൂട്ടാം

(കണ്‍‌മണി പെണ്‍‌മണിയേ....)

പാലുതരാം ഞാന്‍ ഇങ്കുതരാം ഞാന്‍
പൊന്നിന്‍ കുടമേ കരയരുതേ
രാരീരം രാരോ രാരീരം രാരോ
പാലുതരാം ഞാന്‍ ഇങ്കുതരാം ഞാന്‍
പൊന്നിന്‍ കുടമേ കരയരുതേ
പുലരിക്കതിരേ പുളകക്കുരുന്നേ
അഴകേ നീയെന്നാലോലം
അഴകേ നീയെന്നാലോലം

(കണ്‍‌മണി പെണ്‍‌മണിയേ....)

അമ്മയ്ക്കു വേണ്ടേലും തങ്കമെന്‍ മോളല്ലേ
അച്ഛന്റെ ചുന്ദരീമണിയല്ലേ
അമ്മയ്ക്കു വേണ്ടേലും തങ്കമെന്‍ മോളല്ലേ
അച്ഛന്റെ ചുന്ദരീമണിയല്ലേ
കണ്ണേ പൊന്നേ കണിവെള്ളരിയേ
കരളേ നീയെന്‍ കൈനീട്ടം
കരളേ നീയെന്‍ കൈനീട്ടം
കണ്‍‌മണി പെണ്‍‌മണിയേ
കാര്‍ത്തിക പൊന്‍‌കണിയേ
താരോ തളിരോ ആരാരോ
കന്നിക്കനിയേ കണ്ണിന്‍ കുളിരേ
മുത്തേ നിന്നെ താരാട്ടാം
മലരേ മധുര തേനൂട്ടാം
രാരീരം രാരോ രാരീരം രാരോ
രാരീരം രാരോ രാരീരം രാരോ

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3.5
Average: 3.5 (2 votes)
Kanmani penmaniye

Additional Info

അനുബന്ധവർത്തമാനം