മുത്തിയമ്മ പോലെ വന്ന്

മുത്തിയമ്മ പോലെ വന്ന്
പുലിയെപ്പോലെ ചീറി നിന്ന
പ്രിന്‍സിപ്പാളേ പ്രിന്‍സിപ്പാളേ
ഗോ ബാക്ക് ഗോ ബാക്ക്
ഗോ..ബാക്ക്
(മുത്തിയമ്മ...)

മുത്തിയമ്മ പ്രിന്‍സിപ്പാള്‍ രാജിവെയ്ക്കണം
ബുദ്ധിയുള്ള പ്രിന്‍സിപ്പാള്‍ ചാര്‍ജെടുക്കണം
മുത്തിയമ്മ പ്രിന്‍സിപ്പാള്‍ രാജിവെയ്ക്കണം
ബുദ്ധിയുള്ള പ്രിന്‍സിപ്പാള്‍ ചാര്‍ജെടുക്കണം
(മുത്തിയമ്മ...)

മൂണിലെത്തി മനുഷ്യരിന്നു
മണ്ണുമാന്തും കാലത്തില്‍
മൂക്കു മൂടി പര്‍ദ്ദയിട്ടു
ക്ലാസ്സില് ഞങ്ങളെത്തണോ
ക്ലാസ്സില്‍ ഞങ്ങളെത്തണോ
ക്ലാസ്സില്‍ ഞങ്ങളെത്തണോ..

കാലം പഴയ കാലമല്ല പട്ടിക്കാട്ടു മൂത്തമ്മേ
കോലം മാറി ഫാഷന്‍ മാറി മാറ്റു ചട്ടം മൂത്തമ്മേ
മുത്തിയമ്മ പ്രിന്‍സിപ്പാള്‍ രാജിവെയ്ക്കണം
ബുദ്ധിയുള്ള പ്രിന്‍സിപ്പാള്‍ ചാര്‍ജെടുക്കണം
(മുത്തിയമ്മ...)

തുണി വകയ്ക്കു വിലയും കൂടി
തുന്നല്‍ക്കൂലി ജാസ്തിയായ്
തുണി കുറച്ചു തുന്നി ഞങ്ങള്‍
തുണിയും ലാഭം പണവും ലാഭം
മുത്തിയമ്മ പ്രിന്‍സിപ്പാള്‍ രാജിവെയ്ക്കണം
ബുദ്ധിയുള്ള പ്രിന്‍സിപ്പാള്‍ ചാര്‍ജെടുക്കണം
(മുത്തിയമ്മ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Muthiyamma pole vannu

Additional Info

അനുബന്ധവർത്തമാനം