അമൃതപ്രഭാതം വിരിഞ്ഞു

അമൃതപ്രഭാതം വിരിഞ്ഞൂ
അമ്പലമണികള്‍ മുഴങ്ങീ
അംഗന തുളസി ഉണര്‍ന്നൂ
ആത്മസംഗമദീപം തെളിഞ്ഞൂ

മാനസനയനങ്ങളാല്‍ കണ്ടു ഞാനെന്‍
കണ്ണന്റെ മോഹന മരതകരൂപവും മഞ്ഞപ്പട്ടും
തിരുനെറ്റിയിലുള്ള കസ്തൂരിത്തിലകവും
അഴകാര്‍ന്ന കൂന്തല്‍കെട്ടും

പീലിയും കിരീടവും പരമദയാ-
ഭാവദീപ്തമാം നയനവും
പവിഴാധരങ്ങളില്‍ പുഞ്ചിരിപ്പൂന്തേൻചാറും
വിരിമാറിലണിഞ്ഞുള്ള കൗസ്തുഭരത്നം കണ്ടൂ
കരതാരിലാ വിശ്വവേണുവിന്‍ പ്രഭ കണ്ടൂ
ഉദയത്തുടിപ്പിലെന്‍ നാഥന്റെ രൂപം കണ്ടൂ
ഹൃദയത്തുടിപ്പാലെ വന്ദനമോതുന്നു ഞാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Amrutha prabhatham

Additional Info

അനുബന്ധവർത്തമാനം