അണ്ണാർക്കണ്ണാ

അണ്ണാര്‍ക്കണ്ണാ....
അണ്ണാര്‍ക്കണ്ണാ.. അണ്ണാര്‍ക്കണ്ണാ...
ഞാനൊരു പഞ്ചവര്‍ണ്ണപ്പൈങ്കിളി (2)
ഞാവല്‍ മരത്തിലല്ലാ ഞാനും തൊടിയിലല്ലാ (2)
മന്മഥനാമൊരു സ്നേഹസ്വരൂപന്റെ
മനസ്സിന്‍റെ ചില്ലയില്‍ കൂടുവെച്ചൂ (2)
അണ്ണാര്‍ക്കണ്ണാ....അണ്ണാര്‍ക്കണ്ണാ...

മകരവിളക്കു കണ്ടെന്‍ മൂവാണ്ടന്‍മാവു പൂത്തൂ (2)
മാമ്പൂവിന്‍ മണമെന്നില്‍ മായാസുഖം പകര്‍ന്നൂ (2)
ഞാനറിയാതെ എന്നില്‍ രാഗച്ചിലമ്പുണര്‍ന്നൂ (2)
രാഗച്ചിലങ്കയിലെന്‍ മോഹസ്വരം വിടര്‍ന്നൂ
മോ........ഹ സ്വരം ........വിടര്‍ന്നൂ
അണ്ണാര്‍ക്കണ്ണാ....അണ്ണാര്‍ക്കണ്ണാ...

മധുരവികാരധാര മധുഗാനലഹരികളില്‍ (2)
മമനിമിഷങ്ങള്‍ നീന്തി നീരാടി മേഞ്ഞിടുമ്പോള്‍ (2)
മലരുകള്‍തോറുമെന്റെ ഹൃദയം തെളിഞ്ഞിടുമ്പോള്‍ (2)
മറഞ്ഞു നില്ക്കുകയല്ലേ മായക്കണ്ണനെപ്പോലെ
മാ........യക്കണ്ണനെ........പോലെ
(അണ്ണാര്‍ക്കണ്ണാ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
annaarkkannaa

Additional Info

അനുബന്ധവർത്തമാനം