കണ്ണാ കാര്‍വര്‍ണ്ണാ (തൂവെണ്ണ കണ്ടാൽ)

 

കണ്ണാ കാര്‍വര്‍ണ്ണാ...
തൂവെണ്ണ കണ്ടാല്‍ ഉരുകും ഹൃദയം
കാര്‍വര്‍ണ്ണാ കണ്ണീരിലലിയില്ലേ
മാനസം കവരും മോഹനരൂപം
മാമകവേദനയറിയില്ലേ (2) 
കണ്ണാ....കനിവില്ലേ

കാളിന്ദി നദിയില്‍ കാളിയ സര്‍പ്പം
കാതോളമാളിയ നാളില്‍ (കാളിന്ദി..)
നീരജനയനാ നീയന്നാടിയ
കാളിയമര്‍ദ്ദനം ഓര്‍മ്മയില്ലേ
ഓര്‍മ്മയില്ലേ....
(തൂവെണ്ണ...)

അലമാല നടുവില്‍ ഈ കളിയോടം
വീണുതകരും മുന്‍പേ..(അലമാല...)
കരുണാസാഗരാ....
കരുണാസാഗരാ നീ വരില്ലേ
കരങ്ങള്‍ നീട്ടുകയില്ലേ..
മാധവാ... നീ വെറും ശിലയാണോ
വേദനയറിയാത്ത ശിലയാണോ..
 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kanna karvarnna (thoovenna kandaal)

Additional Info

അനുബന്ധവർത്തമാനം