കണ്ണൊന്നു തുറക്കൂ ദീപങ്ങളേ

കണ്ണൊന്നു തുറക്കൂ ദീപങ്ങളേ
മണ്ണിലിറങ്ങിയ താരങ്ങളേ
കനകനിലാവിന്‍ പൈതങ്ങളേ
കാര്‍ത്തികരാവിന്‍ പുളകങ്ങളേ
കണ്ണൊന്നു തുറക്കൂ ദീപങ്ങളേ
(കണ്ണൊന്നു..)

ഞങ്ങള്‍ വിടര്‍ത്തും മണിദീപമലരുകള്‍
നുള്ളരുതേ നീ പൂങ്കാറ്റേ (2)
മലരണിമുറ്റത്ത് ഞങ്ങള്‍ നല്ലൊരു
മണിദീപമാലിക കൊരുത്തോട്ടെ
കണ്ണൊന്നു തുറക്കൂ ദീപങ്ങളേ
(കണ്ണൊന്നു..)

മണ്ണിലും വിണ്ണിലും ഹൃദയങ്ങളിലും
മിന്നിത്തെളിയൂ ദീപങ്ങളേ (2)
തൃക്കാര്‍ത്തികയുടെ തിരുവാര്‍മുടിയില്‍
തിരുകിയ കാനനമലരുകളേ (2)

കണ്ണൊന്നു തുറക്കൂ ദീപങ്ങളേ
മണ്ണിലിറങ്ങിയ താരങ്ങളേ
കനകനിലാവിന്‍ പൈതങ്ങളേ
കാര്‍ത്തികരാവിന്‍ പുളകങ്ങളേ
കണ്ണൊന്നു തുറക്കൂ ദീപങ്ങളേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannonnu thurakkoo

Additional Info

അനുബന്ധവർത്തമാനം