വിണ്ണിലെ കാവിൽ

വിണ്ണിലെ കാവില്‍ പുലരുമ്പോള്‍
സ്വര്‍ണ്ണം കൊണ്ടു തുലാഭാരം
പുതുപൂവുകളാല്‍ ഭൂമിദേവിക്ക്
പുലരും മുന്‍പേ നിറമാല
പുലരും മുന്‍പേ നിറമാല 
(വിണ്ണിലെ..)

കുളിരണിമഞ്ഞില്‍ നീരാടി തോര്‍ത്തി
ഇളവെയില്‍ ചന്ദനക്കുറിയും ചാര്‍ത്തി 
ഒരോ മലരും -  കാവില്‍ പോകാന്‍ 
ഒരുങ്ങിനില്പൂ വഴിനീളെ ആ...... 
(വിണ്ണിലെ..)

ഇന്നലെരാത്രിയില്‍ ഒരുപിടി താരകള്‍
ഈ മലര്‍വല്ലിയില്‍ അടര്‍ന്നുവീണു
ഇന്നവയെല്ലാം നുള്ളിയെടുത്തൊരു
സുന്ദരമാല്യം തീര്‍ത്തു ഞാന്‍ ആ.... 
(വിണ്ണിലെ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
vinnile kaavil

Additional Info

അനുബന്ധവർത്തമാനം