കാമിനീ നിൻ കാതരമിഴികളിൽ

കാമിനീ നിന്‍ കാതരമിഴികളില്‍
കാണ്മൂ ഞാനൊരു സ്വര്‍ഗ്ഗകവാടം
കാത്തിരുന്ന മന്ദാരമലരുകള്‍
പൂത്ത നന്ദന മലര്‍വാടം
കാമിനീ നിന്‍ കാതരമിഴികളില്‍
കാണ്മൂ ഞാനൊരു സ്വര്‍ഗ്ഗകവാടം

ഐരാവതവും അമൃതകുംഭവും
അരയന്നങ്ങള്‍ നീന്തും സരസ്സും
ഉര്‍വശി മേനക രംഭതിലോത്തമ
നൃത്തമാടും ദേവസദസ്സും
കാമിനീ നിന്‍ കാതരമിഴികളില്‍
കാണ്മൂ ഞാനൊരു സ്വര്‍ഗ്ഗകവാടം

കാമധേനുവും കല്പകതരുവും
ആ മനോഹര പാരിജാതവും
മന്മഥകേളീ മണ്ഡപവും അതില്‍
എനിക്കൊരുക്കിയ സിംഹാസനവും
കാമിനീ നിന്‍ കാതരമിഴികളില്‍
കാണ്മൂ ഞാനൊരു സ്വര്‍ഗ്ഗകവാടം

മന്ദമന്ദം എന്നരികില്‍ നീ
മന്ദഹാസവുമായി വരുമ്പോള്‍
മുഖത്തിലെന്തേ നാണം നല്‍കിയ
മൂടുപടം നീ അണിയുന്നൂ

കാമിനീ നിന്‍ കാതരമിഴികളില്‍
കാണ്മൂ ഞാനൊരു സ്വര്‍ഗ്ഗകവാടം
കാത്തിരുന്ന മന്ദാരമലരുകള്‍
പൂത്ത നന്ദന മലര്‍വാടം
കാമിനീ നിന്‍ കാതരമിഴികളില്‍
കാണ്മൂ ഞാനൊരു സ്വര്‍ഗ്ഗകവാടം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaminee nin kathara mizhikalil

Additional Info

Year: 
1969

അനുബന്ധവർത്തമാനം