കന്നിപ്പെണ്ണേ എൻ മുന്നിൽ

 

കന്നിപ്പെണ്ണേ എൻ മുന്നിൽ സ്നേഹപ്പാടം നീയല്ലേ
കാണിപ്പൊന്നായ് നീയില്ലേ
പൊൻ വയലിൻ വക്കത്തെ പുന്നമടത്തീരത്തെ
കാറ്റേ സ്നേഹം കൊയ്യാൻ വായോ
(കന്നിപ്പെണ്ണേ....)

തെന്നൽ കൈ തൊട്ടാൽ എന്നും മെയ്യിൽ നീ
കതിരണിയും നാണം കുണുങ്ങീ
നാണം മൂടും നേരം  കതിരിന്മേൽ
നീ മുത്തം നൽകീ
മുറ്റത്തിൽ മുത്തെല്ലാം മുത്തുകളായ് മാറുന്നേ
അഴകൊഴുകും പൊന്നോണനാളിൽ
പൊന്നോണം പോയാലും നിൻ മനസ്സിൽ
മുറ്റത്തോ കളമെഴുതാൻ ഞാനെന്നുമില്ലേ
(കന്നിപ്പെണ്ണേ....)

നീയോ തൂമഞ്ഞിൻ പായിൽ ചായുമ്പോൾ
അകമിഴിയിൽ സൂര്യൻ വിളങ്ങി
മഞ്ഞിൻ സൂര്യൻ നീയോ
പുതുമേഘക്കുളിരണിയും ഉള്ളിൽ
മേടത്തിൽ തൂമഞ്ഞ പൂങ്കുലയായെന്നും
എന്നും നിറകണി നീയേകുന്നൂ കണ്ണിൽ
പ്രേമത്തിൻ പുന്നാരം നിൻ മണിയാലെന്നെന്നും
നിറപറയായ് മാറുന്നു ഞാനും
(കന്നിപ്പെണ്ണേ....)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Kannippenne en munnil

Additional Info

അനുബന്ധവർത്തമാനം