മാണിക്ക്യക്കല്ലാൽ മേഞ്ഞു മെനഞ്ഞേ

 

മാണിക്ക്യക്കല്ലാൽ മേഞ്ഞു മെനഞ്ഞേ മാമണിക്കൊട്ടാരം
താഴിട്ടടച്ചാൽ താനേ തുറക്കും തങ്കത്തിൻ കൊട്ടാരം
കുളിരമ്പിളി തുമ്പനും ആവണിത്തുമ്പിയും
മയ്യണിക്കണ്ണുമായ് കാവൽ നിൽക്കണ
മായക്കൊട്ടാരം  എന്റെ മോഹക്കൊട്ടാരം
(മാണിക്ക്യക്കല്ലാൽ..)

മഞ്ഞു മഞ്ചാടി പൂ പൂക്കും തൊടിയും
പുള്ളി പൂവാലിപ്പൈക്കൾ തൻ കുറുമ്പും
തുള്ളും കുഞ്ഞാടിൻ കൂട്ടവും
പൂമീനും പൊന്മാനും പൂങ്കുയിൽ പാടും പാട്ടും (2)
കുഞ്ഞുപ്രാവുകൾ മേയും ഇലഞ്ഞിക്കാവും
പാൽമരം മേയും ഇളം ത്തുളുമ്പും
നാണം കുണുങ്ങും നിൻ പുഞ്ചിരിയും
തുള്ളിത്തുളുമ്പും പള്ളിമണിയും
ഉള്ളിന്നുള്ളിൽ കൗതുകമായ്
ഓരോ നാളും ഉത്സവമായ്
ആ..ആ.ആ.ആ..
(മാണിക്ക്യക്കല്ലാൽ..)

കണ്ണിൽ മിന്നാട്ടം മിന്നുന്ന തിളക്കം
കാതിൽ തോണിപ്പാട്ടിൻ വളകിലുക്കം
മെയ്യിലന്തിക്കു ചെന്തെങ്ങിൻ ചെമ്മുകിൽ ചാന്തിട്ട്
പൂങ്കുല തോൽക്കും ഗന്ധം (2)
മാറിൽ ചില്ലുനിലാവും മഞ്ഞൾക്കുഴമ്പോ
താമര നോൽക്കും വർണ്ണപ്പകിട്ടോ
മാമണിപീലിപ്പൂ കാവടിയോ മാരിവില്ലോലും പകൽമുകിലോ
കാണാച്ചെപ്പിൻ കുങ്കുമമോ
മുത്തായ് ചുണ്ടത്ത് മുത്തങ്ങളായ്
ആ..ആ.ആ.ആ..
(മാണിക്ക്യക്കല്ലാൽ..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (2 votes)
Maanikkyakkallaal Menju Menanje

Additional Info

അനുബന്ധവർത്തമാനം