ദൂരെ നീറുമൊരോർമ്മയായ്

ആ.. ആ....

ദൂരേ നീറുന്നൊരോർമ്മയായ് നീ അലയുന്നു
നോവും മനസ്സുമായ് നിൻ വഴിത്താരകൾ
ഇതാ തിരയുന്നു...  ഞാൻ തിരയുന്നു

കത്തിയെരിഞ്ഞൊരു ചിറകിൽ ചൂടാൻ
തൂവൽ തേടുകയാണൊരു കുരുവി
സുന്ദരനിമിഷസുഖങ്ങളിലലിയാൻ
നിത്യമനോഹര തീരത്തണയാൻ
താമസമരുതേ അരികിൽ വരുവാൻ
വരു നീ കുളിരായ് ചാരേ പ്രിയനേ
ദൂരേ നീറുന്നൊരോർമ്മയായ് നീ അലയുന്നു

നൊന്തുപിടഞ്ഞൊരു പൂവിന്‍ഹൃദയം
പുതിയ പ്രഭാത കതിരുകള്‍ തേടി
ആടുകയാണെന്‍ മനസ്സൊരു മയിലായ്
നാഥാ നിന്‍ പരിലാളനമേല്‍ക്കാന്‍
ഇനിയും മിഴികള്‍ തേടുവതാരേ
വരൂ നീ കുളിരായ് ചാരേ പ്രിയനേ
ദൂരേ നീറുന്നൊരോര്‍മ്മയായ് നീ അലയുന്നു
നോവും മനസ്സുമായ് നിൻ വഴിത്താരകൾ
ഇതാ തിരയുന്നു...  ഞാൻ തിരയുന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Doore neerunnorormayaai

Additional Info

അനുബന്ധവർത്തമാനം