മഞ്ഞുമ്മ വെയ്ക്കും

 

ആ.ആ.ആ.ആ‍
മഞ്ഞുമ്മ വയ്ക്കും മല്ലികയ്ക്കുള്ളില്‍
നനവില്‍ കുളിരും മകരരാവില്‍
മനസ്സില്‍ വശീമന്ത്രം ഒതുക്കീ
മണവറ കാര്‍വണ്ട്‌ (2)
(മഞ്ഞുമ്മ വയ്ക്കും..)

തൊട്ടാല്‍ തിണര്‍ക്കും പട്ടുദളങ്ങളില്‍
തോരാത്ത മധുരിമയൊളിഞ്ഞു (2)
പൊന്നിളവെയിലിന്‍ മുത്തങ്ങള്‍
തേനറ തുറക്കാതിരുന്നെങ്കില്‍
(മഞ്ഞുമ്മ വയ്ക്കും..)

യാത്രക്കൊരുങ്ങി യാമം
പിരിയാന്‍ മടിയായ്‌ അരമലയമായ്‌
നിറവിട്ട ഹര്‍ഷമുഹൂർത്തങ്ങള്‍
വാടി വീഴാതിരുന്നെങ്കില്‍
(മഞ്ഞുമ്മ വയ്ക്കും..)