മറുമൊഴി തേടും

 

മറുമൊഴി തേടും കിളിമകളേ  നിൻ മധുരവികാരമോ
ശ്രുതി ചേർന്ന കല്യാണിരാഗം
മധുമഴപെയ്യും മണിമുകിലാമെൻ തൊടിയിലൂണർന്നുവോ
പുഴ തേടി അലയുന്ന ദാഹം
സ്വരമന്ത്രം   പ്രകൃതിയുടെ  മധുകുംഭം
സുരലോകം സുകൃതസുഖം വരദാനം
തുയിലുണർത്തും പ്രാണനുടുക്കും കൊട്ടി
ഉയിരിലുതിരുംഅമൃതിൻ ഉറവ തിരയുകയായ്
ആ.ആ.ആ..ആ.ആ

വെൺമേഘ നിറഹംസങ്ങളുടെ
വർണ്ണകാന്തി കണ്ടു തളരുമിന്ദ്രസദസ്സിൽ
ഈ മൺ വീണയുടെ മൗനങ്ങളിലു-
മാദിതാള രാഗമായ് പന്തുവരാളി;
ആ..ആ.ആ

സമ്മോഹനം  ജീവജാലം അതിൻ സന്ദേശം ഈ മോഹനം (2)
വർഷം കുളിരിടും തല്പമേ
ഹർഷം തളിരിടും ശില്പമേ
സ്വപ്നം മലരിടും വർണ്ണമേ
സ്വർഗ്ഗം മിഴി തൊടും പുണ്യമേ
വിളിച്ചാലെന്റെ വിളക്കിൽ തങ്കമുരുക്കാൻ പോരുമോ
ആ..ആ..ആ.ആ.ആ

മുകിൽ മാല ചൂടുന്ന താരം
മിഴി നീട്ടി ഒരു രാഗമെഴുതുന്ന നേരം
അറിയാതെ പാടുന്നു ഞാനും
കടലേഴും മലയേഴും കൈ കോർത്തു പിന്നിട്ടു
ചിറകാർന്നു പാറുമ്പോഴും
ഒരു ജന്മമിരുജന്മമൊരുപാടു ജന്മങ്ങൾ വരമായ് നേടുമ്പോഴും
ഇനി നമ്മളൊരു നാളിൽ ഈ സിന്ധു ഭൈരവിയിൽ വിളയുന്ന മണിമുത്തുകൾ

ചഞ്ചലപദലയവിലസിതയാകുമൊരഞ്ജനമിഴി
കളമെഴുതും തിരുനടയിൽ
ഹൃദയമധുരം മുരളിയിനിയും പൊഴിയുമളവിൽ വിരിയുമുദയം
മതിമുഖകലയുടെ കതിരൊളിയടിയനു
മൊഴികളിലരുളണം ഒരു വരദീപം
ഒരു യുഗം  നിന്റെ തിരുവടി തൊഴുവാൻ
കനിയുമോ സുകൃതിനീ വരം സുഖം നിറയുമോ
ആ..ആ.അ.ആ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Marumozhi Thedum

Additional Info

അനുബന്ധവർത്തമാനം