കൊക്കാമന്തീ കോനാനിറച്ചീ

 

കൊക്കാമന്തീ കോനാനിറച്ചീ ആരിക്കു വേണം ആരിക്കു വേണം
കൊക്കാമന്തീ കോനാനിറച്ചീ ആരിക്കു വേണം..   കോതയ്ക്കു വേണം... 
കോതയെ ചാടിപ്പിടിച്ചിട്ട് കോനാനെ തോളത്തെടുക്കുവാനാരാനുമുണ്ടെൽ
വീരാ പേരു പറയാമോ
ഞമ്മന്റെ ബാപ്പാ അബ്ദുൾ റസ്സാക്ക് ഈ-
ഞമ്മന്റെ ബാപ്പാ അബ്ദുൾ റസ്സാക്ക്

തോളിൽ..  ആനപ്പുറം പോലിരിക്കുന്ന ബാപ്പാന്റെ തോളിൽ
തുള്ളിക്കളിച്ചങ്ങിരിക്കുമ്പം ഞമ്മക്ക് കാണാം (2)
ഇന്ദിരലോകം ദൂരെ ദൂരെ ആ ചന്ദിരലോകം മേലേ മേലെ
ഏയ് മാമന്മാരേ
കൊക്കാമന്തീ കോനാനിറച്ചീ ആരിക്കു വേണം ആരിക്കു വേണം

ബാപ്പാ...  മാനത്തു മുട്ടണ ചേലുള്ള ഞമ്മന്റെ ബാപ്പാ
മാനത്തിലൂടെ വിമാനത്തിലെത്തുന്ന നേരം (2)
പെട്ടി നിറയെ പൊന്നു കാണും
കുപ്പായം കാണും തട്ടം കാണും ഈ പൊന്നുമോക്ക്
കൊക്കാമന്തീ കോനാനിറച്ചീ ആരിക്കു വേണം 
ആരിക്കു വേണം ആരിക്കു വേണം

ലാലാലലാലാ ലാലലലാലാ..... 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kokkamandi

Additional Info

അനുബന്ധവർത്തമാനം