തൂമഞ്ഞിൽ മുങ്ങിപ്പൊങ്ങി

 

തൂമഞ്ഞിൽ മുങ്ങിപ്പൊങ്ങി
താതെയ്യം തെന്നി തെന്നി
ശീതക്കാറ്റോടും തീരങ്ങൾ
ലവ്‌ലീ  ഓ നൈനിറ്റാൾ
ആരോമലേ ഹാ  നിന്നെപ്പോൽ

മാനത്തോ താഴത്തോ
മേഘത്തിൻ തോളത്തോ
ഹിമതലങ്ങളിലോ
കുമയൂൺ  മലയിലോ പൂക്കുമോ
കുളിരു കുതിരുമീ പുഞ്ചിരി
ഇളം മനം മയങ്ങിടും ചിരി
ഇഷ്ക്‌ ഇഷ്ക്‌ ഇഷ്ക്‌ ഇഷ്ക്‌
ഇഷ്ക്‌ ഇഷ്ക്‌ ഇഷ്ക്‌ ഇഷ്ക്‌
(തൂമഞ്ഞിൽ....)

ചില്ലക്കൈ കത്തിക്കും
മഞ്ഞിൻ പൂ വാരിക്കൊണ്ടും
ഈ പൈൻ മരങ്ങൾ
തത്ത്തതിൽ ആടുന്നൊരീ വേളയിൽ
ചിത്തത്തിൽ മുട്ടുന്നൊരെൻ ബല്യമേ
വരൂ വരൂ മനസ്സിലെങ്കിലും
ഇഷ്ക്‌ ഇഷ്ക്‌ ഇഷ്ക്‌ ഇഷ്ക്‌
ഇഷ്ക്‌ ഇഷ്ക്‌ ഇഷ്ക്‌ ഇഷ്ക്‌
(തൂമഞ്ഞിൽ...)

താരുണ്യം നിൻ മെയ്യിൽ ലാവണ്യം നെയ്യുമ്പോൾ
നാണം ഒളിഞ്ഞിരിക്കും
ശിശിര സുരഭികൾ വീണ്ടുമീ
തുളുമ്പും നുണക്കുഴിപ്പൊയ്കയിൽ
ഇടം വലം കവിൽത്തടങ്ങളിൽ
ഇഷ്ക്‌ ഇഷ്ക്‌ ഇഷ്ക്‌ ഇഷ്ക്‌
ഇഷ്ക്‌ ഇഷ്ക്‌ ഇഷ്ക്‌ ഇഷ്ക്‌
(തൂമഞ്ഞിൽ.....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thoomanjil mungippongi

Additional Info

അനുബന്ധവർത്തമാനം