ഭൂതലം നിന്റെ ഭദ്രാസനം

ആ..ആഹഹ.. ..ആ..
ഭൂതലം നിന്റെ ഭദ്രാസനം..(2)
നന്ദനം നിന്റെ കേളീവനം.. കേളീവനം
വന്ദനം സര്‍വ്വ വിശ്വാത്മികേ
ആ..ആ..ആ..... 
വന്ദനം സര്‍വ്വ വിശ്വാത്മികേ
വന്ദനം സര്‍വ്വ ഭൂതാത്മികേ
ഭൂതലം നിന്റെ ഭദ്രാസനം..

പനിനീര്‍ ഉറവായ്‌ ഒഴുകിവരുന്നതു
താവതസരുണാ പൂരം
ഉദയനഭസ്സിന്‍ ചെരുവില്‍ ഉണര്‍ന്നതു
താവക ഹൃദയ വെളിച്ചം...
നീ നീരാടും നീലപൊയ്കയില്‍
ഉണരും മുഗ്ദ്ധ തരംഗങ്ങള്‍ (നീ നീരാടും..)
എന്നാത്മാവിന്‍ സരസിലുലാവും
ആശാവീചികളാണല്ലോ
ആ...ആ...ആ...

സോമരസത്തെളിയില്‍ മനതാരിന്‍
രാഗരസത്തിന്‍ പാലൊളിയില്‍..
നീലാംബരമാം 
നിന്റെ മനസ്സിലൊളിക്കുന്നപാരതയില്‍
പാറി നടക്കാന്‍ അനുമതി നല്‍കൂ
രാഗമായ്‌ നാദമായ്‌ വര്‍ണ്ണമായ്‌
സര്‍വ്വാത്മികേ സര്‍വ്വ സര്‍വ്വാത്മികേ... 
ആ...ആ..
(ഭൂതലം..)
ഹാ..ഹാ...ആ....

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Bhoothalam ninte

Additional Info

അനുബന്ധവർത്തമാനം